NEWSTrendingviralWORLD

‘അമ്മയുടെ ജാഗ്രത’; തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ കാണ്ടാമൃഗത്തിന് ആരാധകർ ഏറുന്നു; വൈറൽ ആയി വീഡിയോ

കുട്ടികളെ പൊന്നുപോലെയാണ് മാതാപിതാക്കൾ നോക്കുന്നത്. അതിപ്പം മനുഷ്യനായാലും ഏതു ജീവിയായാലും അല്ലെ?, മക്കളെ സംരക്ഷിക്കാൻ നമ്മുടെ അച്ഛനും അമ്മയും തങ്ങളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യുന്നത് പോലെ തന്നെയാണ് ജീവികളും. പ്രേത്യേകിച്ചും അമ്മമാർ. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

അമ്മ കാണ്ടാമൃഗം തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. കാശിരംഗ നാഷണല്‍ പാര്‍ക്കില്‍ നിന്നുമാണ് ഈ രംഗങ്ങൾ പകർത്തിയിരിക്കുന്നത്. വീഡിയോയില്‍ തന്‍റെ കുഞ്ഞിനെ ആക്രമിക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമ്മ കാണ്ടാമൃഗത്തെ കാണാം.

കാശിരംഗ നാഷണല്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക പേജ് പങ്കുവച്ച വീഡിയോ പിന്നീട് ഐഎഫ്എസ് ഓഫീസറായ രമേശ് പാണ്ഡേ റീട്വീറ്റ് ചെയ്തു. ‘അമ്മയുടെ ജാഗ്രത’ എന്നാണ് നാഷണല്‍ പാര്‍ക്ക് ഇതിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഒരു വേട്ടക്കാരൻ ചുറ്റുമുണ്ടെന്നറിഞ്ഞ് അമ്മ കാണ്ടാമൃഗം എങ്ങനെയാണ് തന്റെ കുട്ടിയെ രക്ഷിക്കാൻ പരിഭ്രമത്തോടെ ശ്രമിക്കുന്നത് എന്ന രംഗം. തീർച്ചയായും കാണേണ്ടതാണ് എന്നാണ് പാണ്ഡേ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. അമ്മമാരെ വില കുറച്ച് കാണരുത്. സ്വന്തം മക്കള്‍ക്ക് അപകടമുണ്ടാകും എന്നറിഞ്ഞാൽ അവര്‍ എങ്ങനെ പെരുമാറുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം എന്ന നിലയിലാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറൽ ആവുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close