Movies

“പ്രായത്തെ വെല്ലും ലുക്കിൽ ഹൃതിക്ക്” : ഹൃത്വിക് റോഷൻന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ ആരാധകരുള്ള നടൻമാരിൽ ഒരാളാണ് ഹൃത്വിക് റോഷൻ. വ്യായാമത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരവുമാണ് ഹൃത്വിക്. ഹൃത്വികിന്റെ ശരീരസംരഷണം ആരാധകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്. ഇപോഴിതാ കിടിലൻ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.

പ്രായം പുറകോട്ടെന്ന പോലെ തോന്നിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചിരിക്കുന്നത്. ആരാധകരുടെ കമന്റുകളും താരത്തിന്റെ പുത്തൻ ലുക്കിനെകുറിച്ചാണ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

പരിശീലനം പൂർണതയിലേക്ക് എത്തിക്കുമെന്നാണ് ചിത്രത്തിന് ക്യാപ്ഷനായി ഹൃത്വിക് എഴുതിയിരിക്കുന്നത്. വാർ എന്ന ഹിന്ദി ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close