INDIANEWS

ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. വനിതാ ഡോക്ടറും കാമുകനും കൂടിയാണ് കൊലപാതകം നടത്തിയത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

കൊലപ്പെടുത്തിയ ശേഷം യുവതിയും കാമുകനും പൊലീസ് സ്റ്റേഷിനല്‍ എത്തി കീഴടങ്ങുകയായിരുന്നു. കാറില്‍ തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

യുവതിയായ ഡോക്ടര്‍ സംഗീത മീണയും കാമുകന്‍ ആശിഷ് പാണ്ഡെയും ചേര്‍ന്ന് ഭര്‍ത്താവിനെ മയക്കി കിടത്തിയ ശേഷം വടിയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടെങ്കിലും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇരുവരെയും കസ്റ്റഡിയിലെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ആശിഷ് പാണ്ഡെയുമായി ഡോക്ടര്‍ക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നും അത് ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close