KERALANEWS

ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയാൽ എപ്പോൾ അടയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല; ഒറ്റ സ്വിച്ച് അമർത്തിയാൽ ഷട്ടർ പൊങ്ങും; ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത മതിയെന്നും റോഷി അഗസ്റ്റിൻ

ഇടുക്കി ഡാം തുറക്കുന്ന സാഹചര്യത്തിൽ ആശങ്കപെടേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ. അണക്കെട്ടിൽ നിന്ന് വെള്ളം നിയന്ത്രിതമായ അളവിലായിരിക്കും ഒഴുക്കി കളയുകയെന്നും ജല വിഭവ വകുപ്പ് മന്ത്രി പറഞ്ഞു. 2018ലെ അവസ്ഥ ഇത്തവണ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ഡാം തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളെല്ലാം തയ്യാറാണെന്നും സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജലനിരപ്പ് കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. പെരിയാറിന്റെ തീരവാസികള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഡാമിന്റെ ഷട്ടർ ഉയർത്തിയാൽ എപ്പോൾ അടയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. 2018 ലെ സാഹചര്യം ഇപ്പോഴില്ലെന്നാണ് കെഎസ്ഇബിയുടെയും വിദഗ്ധ സമിതിയുടെയും വിലയിരുത്തല്‍. 2018ല്‍ ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നിരുന്നു. 30 ദിവസത്തിനു ശേഷമാണ് അന്ന് ഷട്ടറുകള്‍ അടച്ചത്.

ഇന്ന് രാവിലെ 11 മണിക്കാണ് ഇടുക്കി ഡാം തുറക്കുക. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം ഇന്ന് തുറക്കുന്നത്. 10.55 ന് സൈറൺ മുഴക്കിയ ശേഷം ഷട്ടർ തുറക്കും. ഒരു സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂന്ന് ഷട്ടറുകൾ തുറന്ന് 100 ക്യുമക്‌സ് വരെ ജലം വരെ ഒഴുക്കാനാണ് തീരുമാനം. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിടുക. കനത്ത മഴയുടെ സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ മഴയിൽ നീരൊഴുക്ക് കൂടി ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണിത്.

ഡാം തുറക്കുന്നതിനാൽ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത മുതല്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 2398.86 അടി എത്തിയാല്‍ ചുവപ്പ് ജാഗ്രത പുറപ്പെടുവിക്കും. ചെറുതോണി ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും.

ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 – 6 മണിക്കൂറിനുള്ളിൽ കാലടി – ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്. ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും.എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽ ചേരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close