KERALANEWSTop News

ഇടുക്കിയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊലയ്ക്കെന്ന് പോലീസ്; പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

ഇടുക്കി : ആനച്ചാലിൽ ആറ് വയസുകാരനെകൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രമിച്ചത് കൂട്ടക്കൊലയ്ക്കെന്ന് പോലീസ്. വീട്ടിലെ നാലുപേരേയും കൊല്ലാനാണ് പ്രതി മുഹമ്മദ് ഷാൻ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനായി ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സുരക്ഷയിലാണ് തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവരുന്നത്.

ഉറങ്ങിക്കിടന്ന ആറുവയസ്സുള്ള കുഞ്ഞിനെയാണ് പ്രതി മുഹമ്മദ് ഷാൻ അതിക്രൂരമായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവാണ് ഷാൻ. വെളുപ്പിനെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ ക്രൂര കൃത്യം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ മാതാവിന്റെയും മുത്തശ്ശിയുടെയും നില ഗുരുതരമാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുതുവാൻകുടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

ഇന്നലെ വെളുപ്പിനെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം. വീട്ടിൽ അതിക്രമിച്ചുകയറിയ ഷാൻ വീട്ടിലുള്ളവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത്. ആക്രമണത്തിൽ അൽത്താഫിന്റെ മാതാവ് സഫിയ (32) മുത്തശ്ശി സൈനബ (70) എന്നിവർക്ക് പരിക്കേറ്റു. ഇവർ രണ്ടുപേരുടെയും നില ഗുരുതരമാണ്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 15 വയസ്സുകാരിയായ ആഷ്മി വീട്ടിൽ നിന്ന് ഇറങ്ങിയോടിയതുകൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നാണ് പുറത്തുവരുന്ന വാർത്ത.

അടുത്തടുത്ത മൂന്ന് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. സഫിയയും ആൽത്താഫും താമസിച്ചിരുന്ന വീട്ടിലേക്ക് ഷാൻ അതിക്രമിച്ച് കയറുകയായിരുന്നു. അൽത്താഫിനെ ആക്രമിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്നപ്പോഴാണ് അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close