KERALANEWSTop News

ഇടുക്കി അണക്കെട്ട് ഒഴുക്കി വിട്ടത് നാലു കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളം; മൂന്നു ദിവസം കൊണ്ട് ഒഴുകിയത് 18.30 കോടി രൂപയുടെ വൈദ്യുതി

തിരുവനന്തപുരം: ഇത്തവണ ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറും കൂടെ തുറന്ന് ഒഴുക്കി വിട്ടത് നാലു കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളം അതായത് മൂന്നു ദിവസം കൊണ്ട് ഒഴുകിയത് 18.30 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം. കഴിഞ്ഞ ചെവ്വാഴ്ച്ച പതിനൊന്ന് മണിക്കാണ് ഇടുക്കി അണക്കെട്ടിൻ്റെ ആദ്യ ഷട്ടർ തുറന്നത്.

പിന്നീട് 55 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഷട്ടർ തുറന്നത് ചെറുതോണിയിലെയ്ക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും സ്ഥിതി​ഗതികൾ വിലയിരുത്താനുമാണ് ഒരോ ഷട്ടറുകൾ തുറക്കുന്ന സമയം തമ്മിലുള്ള വ്യത്യാസം മണിക്കൂറുകളാക്കി മാറ്റിയത്. സെക്കൻ്റിൽ ഒരു ലക്ഷത്തിഅയ്യായിരം ലിറ്റർ വെള്ളം വീതം പുറത്തേക്ക് ഒഴുകി. മണിക്കൂറിൽ 378 ദശലക്ഷം ലീറ്റർ. 74 മണിക്കൂർ കഴിഞ്ഞ് രണ്ടു ഷട്ടറുകൾ അടച്ചു. ഈ സമയം കൊണ്ട് 27,657 ദശലക്ഷം ലീറ്റർ വെളളം ഒഴുകി.

ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുത നിലയത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ വേണ്ടത് 680 ലീറ്റർ വെള്ളമാണ്. അതായത് ഒരു മണിക്കൂറിൽ ഒഴുക്കിയത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം. മൂന്നു ദിവസം കൊണ്ട് നാലുകോടി യൂണിറ്റ് വൈദ്യുതി ഉപ്പാദിപ്പിക്കാനുള്ള വെളളമൊഴുകി. കേരളം നിലവിൽ വൈദ്യുതി വിൽക്കുന്ന കുറഞ്ഞ വിലയായ നാലര രൂപ നിരക്കിൽ കണക്കുകൂട്ടിയാൽ 18.30 കോടി രൂപ വരും.

കഴിഞ്ഞയാഴ്ചകളിൽ പീക്ക് സമയത്ത് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങിയ 18 രൂപ നിരക്കിൽ കൂട്ടിയാൽ 77.27 കോടി രൂപ വരും. ഈ മാസം 21 ദിവസം കൊണ്ട് 252 കോടി രൂപയുടെ വൈദ്യുതിക്കാവശ്യമായ വെള്ളം ഇടുക്കിയിലെത്തി. ശരാശരി നാലര രൂപ മാത്രം യൂണിറ്റിന് കണക്ക് കൂട്ടുമ്പോഴാണിത്. പദ്ധതി പ്രദേശത്ത് തീവ്രമഴ ലഭിച്ച 16 ന് മാത്രം 112.709 മില്യൺ യൂണിറ്റിന് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close