KERALANEWSTop News

മൂന്ന് ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നില്ല; അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് അണക്കെട്ടിൽ അലേർട്ട് പ്രഖ്യാപിച്ചത്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇതാണ് ജലനിരപ്പ് കുറയാതിരിക്കാനുള്ള കാരണം. 2398 അടിയിലാണ് ഇപ്പോഴും ജലനിരപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും വിവിധ മേഖലകളില്‍ മഴ ശക്തമായിരുന്നു. അതേസമയം മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് കൂടി 135 അടിയിലെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close