Breaking NewsKERALANEWSTop News

ഇടുക്കി ഡാം നാളെ തുറക്കും; മുൻകരുതലുകൾ പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 100 സെന്റിമീറ്റർ ഉയർത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇടുക്കി, വാത്തുകുടി, ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി എന്നീ വില്ലേജുകളിൽ നിന്നായി 64 കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിക്കേണ്ടി വരികയെന്നും 2018-ൽ വലിയ ത്തിൽ വെള്ളം തുറന്നു വിട്ടപ്പോഴുള്ള കണക്കിന്റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കൂടാതെ രാത്രികാല യാത്രകൾ ഒഴിവാക്കുക, തീരദേശ മേഖലയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close