KERALANEWSTop News

ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര കമ്മീഷൻ; തീരുമാനമെടുക്കാതെ കെഎസ്ഇബി

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2403 അടിയിലെത്തിയാൽ കേന്ദ്ര കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകും.

തത്കാലം അണക്കെട്ട് തുറക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു കെ.എസ്.ഇ.ബി.നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2389.78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

2397.86 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. സ്ഥിതിഗതികളെല്ലാം ഓരോ മൂന്നു മണിക്കൂറിലും വിലയിരുത്തുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close