KERALANEWSTop News

അകന്നുകഴിയുന്ന മകളുടെ അടുത്ത് പോയതിന് വൃദ്ധയായ അമ്മയ്ക്ക് മകന്റെ മർദ്ദനം; പരാതി നൽകിയെങ്കിലും പൊലീസുകാരനായ മകൻ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും മകൾ; ഇടുക്കിയിൽ നടന്ന സംഭവം ഇങ്ങനെ..

ഇടുക്കി: ഇടുക്കി കാഞ്ഞാറിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത. അകന്നുകഴിയുന്ന മകളുടെ അടുത്ത് പോയതിന് വൃദ്ധയായ അമ്മയെ മകൻ മർദ്ദിച്ചതായി പരാതി. കാഞ്ഞാര്‍ സ്വദേശി ഷെരീഫാ ബീവിക്കാണ് മര്‍ദ്ദനമേറ്റത്. പരാതി നൽകിയെങ്കിലും പൊലീസുകാരനായ മറ്റൊരു മകൻ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായി മകൾ ആരോപിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മകൻ കബീറാണ് ഷെരീഫ ബീവിയെ മർദിച്ചത്. അകന്നു കഴിയുന്ന മകളുടെ അടുത്തേക്ക് ഷെരീഫ പോയത് മകൻ കബീറിനെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കാഞ്ഞാർ പോലീസിൽ പരാതി നൽകി. എന്നാൽ തന്റെ മറ്റൊരു സഹോദരനും പോലീസുകാരനുമായ അബ്ബാസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായും മകൾ സലീന ആരോപിച്ചു.

കുടുംബപ്രശ്നമാണെന്നും പരാതിയിൽ കഴന്പില്ലെന്നുമാണ് കാഞ്ഞാര്‍ സിഐ ആദ്യം നൽകിയ മറുപടി. എന്നാൽ തൊട്ടുപിന്നാലെ ആശുപത്രിയിൽ എത്തി ഷെരീഫയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും വാക്കുതര്‍ക്കം മാത്രമാണുണ്ടായതെന്നുമാണ് കബീറിന്റെയും അബ്ബാസിന്റെയും വിശദീകരണം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close