Breaking NewsKERALANEWS
ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നു; കൊലപാതകം വാക്ക് തർക്കത്തെ തുടർന്ന്

സുഹൃത്തിനെ വെട്ടിക്കൊന്നു. ഇടുക്കി പൂച്ചപ്രയിൽ ആണ് സംഭവം. ഇടുക്കി പൂച്ചപ്ര സ്വദേശി സനൽ ആണ് മരിച്ചത്. സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യക്തിപരമായ തർക്കം പിന്നീട് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
അരുൺ അവിവാഹിതനാണ്. ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. വാക്ക് തർക്കത്തിനൊടുവിൽ അരുൺ സനാളിനെ കൊലപ്പെടുത്തി. ഓടിയെത്തിയ നാട്ടുകാരോട് അരുൺ കുറ്റം സമ്മതിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..