KERALANEWSTrending

‘ചേരണമെങ്കിൽ സിപിഎമ്മിൽ തന്നെ ചേരണം’; ‘ഇടതുപക്ഷ സഹയാത്രികനായി പ്രവർത്തിക്കാൻ ആഗ്രഹം’; മുൻ കോൺഗ്രസ് നേതാവ് ഇല്ലിക്കൽ കുഞ്ഞുമോനും സിപിഎമ്മിലേക്ക്

അലപ്പുഴ: സിപിഎമ്മിലേക്ക് കോൺഗ്രസ് നേതാക്കൻമാരുടെ കുത്തൊഴുക്ക് തുടരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോനും സിപിഎമ്മിലേക്ക്. ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷനായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയെന്നും സഹപ്രവർത്തകരോട് കൂടിയാലോചിച്ചതിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും കുഞ്ഞുമോൻ പറഞ്ഞു.

‘ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്നുകൊണ്ട് ഇടതുപക്ഷ സഹയാത്രികനായി പ്രവര്‍ത്തിക്കാനാണ് അഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. ചേരണമെങ്കില്‍ സിപിഎമ്മില്‍ തന്നെ ചേരണം. ശനിയാഴ്ച നൂറോളം സഹപ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കും. ചില നേതാക്കന്മാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ യോഗത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുകയുള്ളൂ.’ – കുഞ്ഞുമോൻ പറഞ്ഞു.

കുഞ്ഞുമോനെ ആദ്യം പാർട്ടിയിൽ നിന്ന് നേതൃത്വം സസ്‌പെന്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ ഡിസിസി മുൻ അധ്യക്ഷൻ എം. ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചതിനായിരുന്നു നടപടി. ഇതിനെ തുടർന്ന് കുഞ്ഞുമോൻ വാർത്താസമ്മേളനം നടത്തുകയും എം. ലിജുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. തുടർന്ന് തുടർച്ചയായ അച്ചടക്ക ലംഘനം നടത്തിയെന്ന പേരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് അനിശ്ചിത കാലത്തേയ്ക്ക് പുറത്താക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close