Breaking NewsKERALANEWSTop News

ഉത്രവധക്കേസ്; പ്രതി സൂരജ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ

കൊല്ലം: അപൂർവങ്ങളിൽ അപൂർവമായ അഞ്ചൽ ഉത്രവധക്കേസിൽ സൂരജിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുവന്നു. ഭാര്യയെ കൊലപെടുത്താൻ പാമ്പിനെ ഉപയോ​ഗിച്ച സൂരജിന്റെ പേരിൽ കൊലപാതകമടക്കം മൂന്ന് കേസിനാണ് ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറയുക. ഉത്ര കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

കേസിൽ മൂന്നും നാലും പ്രതികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആയിരത്തി അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രത്തിൽ 217 സാക്ഷികളുണ്ട്. സൂരജിൻറെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസിൽ വിധിപറയുന്നത് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ്. പരാമാവധി ശിക്ഷ നൽകണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ അപേക്ഷ. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

അത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും ശ്രമിച്ചു. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close