NEWSSPORTS

‘ദയവുചെയ്ത് അവളെ വെറുതെ വിടണം’; ഗർഭിണിയായ ഭാര്യക്ക് നേരെ അസഭ്യവർഷം; ആരാധകരോട് അഭ്യർത്ഥിച്ച് ഡാനിയൽ ക്രിസ്റ്റ്യൻ

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 4 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ഡാനിയൽ ക്രിസ്റ്റ്യന്റെ ഒരോവറിൽ വിൻഡീസ് താരം സുനിൽ നരൈൻ മൂന്നു സിക്സറുൾപ്പടെ 22 റൺസ് നേടിയിരുന്നു. ഈ ഓവറാണ് മത്സരത്തിന്റെ ഗതി തന്നെ കൊൽക്കത്തക്ക് അനുകൂലമാക്കിയത്. മത്സര ശേഷം ഡാനിയൽ ക്രിസ്റ്റ്യന്റെ ഭാര്യക്കു നേരെയും സൈബർ ആക്രമണം ഉണ്ടായി. ഇതിനെതിരെ ക്രിസ്റ്റ്യൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ‘എന്റെ ജീവിതപങ്കാളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റ് സെക്ഷനിലൊന്നു പോയി നോക്കൂ. ഇന്നത്തെ മത്സരത്തിൽ എന്റെ പ്രകടനം മോശമായിരുന്നു എന്നതു ശരിതന്നെ. പക്ഷെ അതാണ് കളി. ദയവുചെയ്ത് അവളെ വെറുതെ വിടണം’ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ക്രിസ്റ്റ്യൻ പറഞ്ഞു.

ഐപിഎൽ 2021-ൽ എലിമിനേറ്റർ മത്സരത്തിന് മുൻപ് 8 മത്സരങ്ങളാണ് ക്രിസ്റ്റ്യൻ കളിച്ചത്. അതിൽ നിന്ന് 1 റൺ ശരാശരിയിൽ നിന്ന് ആകെ 5 റൺസ് മാത്രമാണ് ക്രിസ്റ്റ്യന് നേടാൻ സാധിച്ചത്. എലിമിനേറ്ററിൽ നേടിയ 9 റൺസാണ് ക്രിസ്റ്റ്യന്റെ ഉയർന്ന സ്കോർ. ക്രിസ്റ്റ്യന്റെ പ്രകടനത്തെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close