NEWSSPORTS

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം; ഹർമൻപ്രീത് നാളെ കളിക്കില്ല

മക്കേ : മൂന്ന് ഏകദിന മത്സരങ്ങളുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും. മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കളിക്കില്ല എന്ന് പരിശീലകൻ രമേശ് പവാർ അറിയിച്ചു.

തള്ളവിരലിനേറ്റ പരിക്ക് മൂലമാണ് താരം ആദ്യ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. നേരത്തെ നടന്ന സന്നാഹ മത്സരത്തിലും കൗർ കളിച്ചിരുന്നില്ല. ഇന്ത്യൻ വനിതാ ടീമിലെ പ്രധാന താരമായ കൗർ സെപ്റ്റംബര്‍ 24-ന് നടക്കുന്ന രണ്ടാം ഏകദിനത്തിന് മുൻപ് പരിക്ക് മാറി എത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിൽ കൗമാരകാരിയായ ഷഫാലി വർമ്മയുടെ മികച്ച പ്രകടനത്തിൽ രമേശ് പവാർ തൃപ്തനാണ്. ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ അരങ്ങേറ്റം കുറിച്ച രണ്ട് ഇന്നിംഗ്സുകളിലും ഷഫാലി അർധസെഞ്ചുറി നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close