NEWSSPORTS

വനിതാ ടെസ്റ്റ്; സ്മൃതി മന്ദാനക്ക് അർദ്ധ സെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

ക്വീൻസ് ലാൻഡ് : ഓസ്ട്രേലിയക്കെതിരായ ഏക പിങ്ക് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി മഴ മുടക്കിയ മത്സരത്തിൽ ഇന്ത്യ 132-1 എന്ന നിലയിൽ ആണ്.

ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിൽകുന്ന ഓപ്പണർ സ്മൃതി മന്ദാനയുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 15 ഫോറും ഒരു സിക്സുമടക്കം സ്മൃതി 80 റൺസെടുത്തിട്ടുണ്ട്. മൂന്നാമനായി ഇറങ്ങിയ പൂനം രൗട്(16) ആണ് മന്ദാനക്ക് കൂട്ടായി ക്രീസിൽ. സ്മൃതിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഷഫാലി വർമ്മ 31 റൺസ് നേടി പുറത്തായി. ഓസ്ട്രേലിയക്ക് വേണ്ടി മൊളിനക്സ് വിക്കറ്റ് നേടി. നേരത്തെ ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close