
ന്യൂഡൽഹി: എട്ട് വർഷത്തിനകം 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. മാർക്കറ്റിങ് റിസർച്ച് സ്ഥാപനമായ ഐഎച്ച്എസ് മാർക്കിറ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2030 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിലവിൽ ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. യുഎസ്, ചൈന, ജപ്പാൻ, ജർമനി, യുകെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇപ്പോഴത്തെ 2.7 ലക്ഷം കോടിയിൽനിന്ന് 2030ൽ 8.4 ലക്ഷം കോടി ആവുമെന്നാണ് മാർക്കിറ്റ് പറയുന്നത്.
ഇതോടെ ഏഷ്യാ-പസഫിക് മേഖലയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. പടിഞ്ഞാറൻ ശക്തികളായ ജർമനി, ഫ്രാൻസ്, യുകെ എന്നിവയെയും ഇന്ത്യ പിന്തള്ളും. അടുത്ത ദശകത്തിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായിരിക്കും ഇന്ത്യയുടേതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..