NEWSSPORTS

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; അഞ്ചാം ടെസ്റ്റ് അടുത്തവർഷം ജൂലൈയിൽ

ലണ്ടൻ : ഇന്ത്യയുടെ 2021ലെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 2022 ജൂലൈയിൽ നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) വെള്ളിയാഴ്ച സ്ഥിരീകരിച്ചു. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന് തുടക്കമിട്ട അഞ്ച് മത്സര പരമ്പരയിൽ സെപ്റ്റംബറിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്യാമ്പിൽ കോവിഡ് 19 ഭീതിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.

മാറ്റിവെച്ച ടെസ്റ്റ് 2022 ജൂലൈ 1 മുതൽ 5 വരെ എഡ്ജ്ബാസ്റ്റണിൽ നടക്കും. അതിനുശേഷം മൂന്ന് മത്സരങ്ങളുള്ള ടി20-യും ഏകദിന പരമ്പരയും നടക്കും. കൂടാതെ ടിക്കറ്റ് എടുത്തവർക്ക് അതെ ടിക്കറ്റ് വെച്ച് തന്നെ കളി കാണുകയും ചെയ്യാം. ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close