INDIANEWSTop News

അതിർത്തിയിൽ വീണ്ടും നുഴഞ്ഞു കയറ്റശ്രമം; ഒരു ഭീകരനെ വധിച്ചു; നാല് സൈനികർക്ക് പരിക്ക്; ഫെബ്രുവരിയിലെ ഇന്ത്യ-പാക് വെടിനിർത്തൽ ധാരണക്ക് ശേഷമുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ മറ്റൊരു നുഴഞ്ഞകയറ്റ ശ്രമം കൂടി ഇന്ത്യൻ സേന തകർത്തെറിഞ്ഞു. ജമ്മുവിലെ ബാരാമുള്ളയിൽ ആണ് ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. നാല് സൈനികർക്ക് പരിക്കേറ്റു. അതിർത്തിയിൽ ഉറിസെക്ടറിലെ അതിർത്തിക്ക് സമീപത്തോടെയാണ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവിടുത്തെ സംശയകരമായ ചില ചലനങ്ങൾ കണ്ടതോടെ സൈനികൾ പരിശോധന നടത്തുകയായിരുന്നു.

സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ തിരികെയും. രണ്ടു ദിവസം നീണ്ട പോരാട്ടമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശത്തെ നിരീക്ഷണം സൈന്യം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. രണ്ടു ദിവസം മുൻപും സമാനമായ രീതിൽ എവിടെ തന്നെ നുഴഞ്ഞകയറ്റ ശ്രമമുണ്ടായിരുന്നു. സെപ്തംബർ 23 ന് സൈന്യം മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഇവരിൽ നിന്ന് ആഞ്ഞ് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവ കണ്ടെത്തി. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം ഇവരെ പരാജയപ്പെടുത്തിയത്. ഒരു സൈനികനും ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.

ആര് ഭീകരരാണ് നുഴഞ്ഞു കയറ്റശ്രമം നടത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഫെബ്രുവരിയിൽ നടത്തിയ വെടിനിർത്തൽ ധാരണക്ക് ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഒരു ഇടവേളയ്ക്കു ഷെഹസ്മ് അതിർത്തി വീണ്ടും സംഘർഷാരൂഷിതം ആയിരിക്കുകയാണ്. കശ്മീരിലെ പൊതുപ്രവർത്തകർ, സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ തെരഞ്ഞു പിടിച്ച് വധിക്കുകയെന്ന ശൈലിയാണ് ഭീകരർ സ്വീകരിക്കുന്നത്. അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റവും രൂക്ഷമാണ്. മഞ്ഞുകാലം തുടങ്ങുന്നതിന് മുൻപ് കൂടുതൽ തീവ്രവാദികൾ അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യയിപ്പോൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close