KERALANEWSTrending

കേരളത്തിലെ ​ഗ്രാമങ്ങളിൽ റബ്ബർകാടുകൾ; വനങ്ങളിലാകട്ടെ `കമ്മ്യൂണിസ്റ്റ് അധിനിവേശവും`

ആലപ്പുഴ: കേരളത്തിന്റെ ​ഗ്രാമങ്ങളിൽ തെങ്ങും വനങ്ങളിൽ കമ്മ്യൂണിസ്റ്റ് പച്ചയും ആധിപത്യം സ്ഥാപിക്കുന്നെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിലാണ് (ഐഎസ്എഫ്ആർ) ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിലെ ഗ്ര‍ാമപ്രദേശങ്ങളിലും നഗരങ്ങളിലുമുള്ള വൃക്ഷങ്ങളുടെ താരതമ്യവ്യാപന റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ ​ഗ്രാമങ്ങളെ അപേക്ഷിച്ച് ന​ഗരങ്ങളിലാണ് തെങ്ങിന്റെ സാന്നിധ്യം കൂടുതലുള്ളത്. വനഭൂമിക്കു പുറത്തെ വൃക്ഷങ്ങളെ ഉൾപ്പെടുത്തിയാണ് താരതമ്യ പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

നഗരങ്ങളിൽ 33.84% ആണ് തെങ്ങിന്റെ സാന്നിധ്യമെങ്കിലും 2019 ലെ സർവേയിലെക്കാൾ (35.41%) ഒന്നര ശതമാനത്തോളം കുറവാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കമുക് (13.42%), റബർ (8.39%), മാവ് (6.67%), പ്ലാവ് (6.37%) എന്നിവയാണു കൂടുതലുള്ള മറ്റു 4 മരങ്ങൾ. ഗ്രാമങ്ങളിൽ റബർ ആണ് കൂടുതൽ– 36.01%. 2019 ലെ സർവേയിലെക്കാൾ (36.99%) ഒരു ശതമാനത്തോളം കുറവാണിത്.

അതേസമയം, ഗ്രാമങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള കമുകും മൂന്നാം സ്ഥാനത്തുള്ള തെങ്ങും കഴിഞ്ഞ സർവേയിലെക്കാൾ വളർന്നു. 2019 ൽ 14.91% ആയിരുന്നു കമുക് സാന്നിധ്യം. ഇത്തവണ മൂന്നു ശതമാനത്തോളം വളർച്ചയുണ്ടായി– 17.83%. തെങ്ങ് 11.48% എന്ന സ്ഥാനത്തു നിന്ന് 2021 ലെ സർവേയിൽ 12.21% ആയി വളർന്നു. പ്ലാവും മഹാഗണിയുമാണ് നാലും അഞ്ചും സ്ഥാനത്ത്. 2019 ലെ സർവേയിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ആഞ്ഞിലിയെ പിന്തള്ളിയാണു മഹാഗണി പട്ടികയിൽ ഇടം പിടിച്ചത്.

അതേസമയം, കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന അധിനിവേശ സസ്യങ്ങളിൽ ഒന്നാം സ്ഥാനം കമ്യൂണിസ്റ്റ് പച്ച നിലനിർത്തി – 362 ചതുരശ്ര കിലോമീറ്ററിലാണ് കമ്യൂണിസ്റ്റ് പച്ച പച്ചപിടിച്ചു നിൽക്കുന്നത്. 2019ലെ 773 ചതുരശ്ര കിലോമീറ്ററിൽനിന്നു പകുതിയിൽ താഴെ പ്രദേശത്തേക്കു ചുരുങ്ങിയെങ്കിലും കമ്യൂണിസ്റ്റ് പച്ച ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. അരിപ്പൂ (87 ചത‍ുരശ്ര കിലോമീറ്റർ), നായ്ത്തുളസി (29) എന്നിവയാണ് ആദ്യ 3 സ്ഥാനങ്ങളിലുള്ള അധിനിവേശ സസ്യങ്ങൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close