
കാനഡ അതിർത്തിയിൽ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യക്കാർ മരിച്ച നിലയിൽ. കാനഡ അമേരിക്ക അതിർത്തിയിലെ മാനിറ്റോബയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ കൊടും തണുപ്പിൽ പെട്ട് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മൈനസ് 10 ഡിഗ്രി സെലഷ്യസ് ആണ് ഇവിടുത്തെ താപനില. അവശ നിലയിൽ ഏഴ് പേരുമായി പോവുകയായിരുന്ന ഒരു വാഹനം കണ്ടെത്തുകയായിരുന്നു. ഈ വാഹനത്തിലുള്ളവർ നാല് പേർ കൂട്ടം തെറ്റി പോയിട്ടുണ്ടെന്ന് പോലീസിനെ അറിയിച്ചു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്. പ്രായമായ ഒരു സ്ത്രീ, പുരുഷൻ, കൗമാരക്കാരനായ ഒരു കുട്ടി, ഒരു പിഞ്ചുകുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങളാണ് മഞ്ഞിൽ നിന്ന് കണ്ടെത്തിയത്.
കാനേഡിയൻ പോലീസ് രക്ഷിച്ച ഏഴ് പേരും ഇന്ത്യാക്കാരാണെന്ന് ആണ് പ്രാഥമിക വിവരം. സംഭവത്തിൽ വിദേശകാര്യമന്ത്രി എം ജയശങ്കർ നടുക്കം രേഖപ്പെടുത്തി. ഉടൻ തന്നെ സംഭവത്തിൽ ഇടപെടാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഇന്ത്യൻ സംഘം അപകട സ്ഥലത്തേക്ക് പോകും.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..