Breaking NewsINDIANEWS

75 പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം സെക്സ് റാക്കറ്റിന്റെ ഭാ​ഗമാക്കി; മുനീർ ഇതുവരെ ബം​ഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്കെത്തിച്ചത് 200ൽ അധികം യുവതികളെ; അഞ്ചു വർഷമായി പെൺവാണിഭം നടത്തിയിരുന്നെന്നും വെളിപ്പെടുത്തൽ

ഇൻഡോർ: സെക്സ് റാക്കറ്റ് നടത്തിപ്പുകാരൻ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കഴിഞ്ഞ ആഴ്ച്ച സൂറത്തിൽ അറസ്റ്റിലായ മുനീറാണ് രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ പെൺവാണിഭത്തിന് വേണ്ടി ബം​ഗ്ലാദേശിൽ നിന്നും നൂറുകണക്കിന് യുവതികളെ എത്തിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് ഇതിൽ 75 യുവതികളെ ഇയാൾ വിവാഹം ചെയ്തിരുന്നു.

മദ്യലഹരിയിൽ കിടക്കവെ ബലാത്സം​ഗം

200 ലധികം ബംഗ്ലാദേശി പെൺകുട്ടികളെ പെൺവാണിഭത്തിനായി കൊണ്ടുവന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അതേസമയം, താൻ 5 വർഷമായി സെക്സ് റാക്കറ്റ് നടത്തുകയാണെന്നും പ്രതിമാസം 55 ലധികം പെൺകുട്ടികളെ കൊണ്ടുവരുമെന്നും അയാൾപറഞ്ഞു. പ്രതി ഇതുവരെ 75 പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇൻഡോർ എസ്‌ഐ‌ടി മുനീറിനെ സൂറത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശിൽ നിന്നും അനധികൃതമായി അതിർത്തി കടത്തി ഇന്ത്യയിലേക്ക് പെൺകുട്ടികളെ കൊണ്ടുവരുന്നതാണ് മുനീറിന്റെ പതിവ്. അതിർത്തിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ ഏജന്റുമാർ മുഖേന മുർഷിദാബാദിലേക്കും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലേക്കുമാണ് ഇയാൾ പെൺകുട്ടികളെ എത്തിച്ചിരുന്നത്. ഇൻഡോർ പോലീസ് 11 മാസം മുമ്പ് ലസുഡിയ, വിജയ് നഗർ പ്രദേശങ്ങളിൽ ഓപ്പറേഷൻ നടത്തി 21 ബംഗ്ലാദേശ് പെൺകുട്ടികളെ രക്ഷിച്ചിരുന്നു.

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം

സാഗർ എലിയാസ് സാൻഡോ, അഫ്രിൻ, അമറിൻ തുടങ്ങിയവരെ കേസിൽ പ്രതികളാക്കിയപ്പോൾ മുനീർ ഓടിരക്ഷപ്പെട്ടു. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ഇയാളെ സൂറത്തിൽ നിന്ന് തടഞ്ഞുവെച്ച് ഇൻഡോറിലേക്ക് കൊണ്ടുവന്നു. ബംഗ്ലാദേശിലെ ജാസോർ സ്വദേശിയാണ് മുനീർ. നിരവധി പെൺകുട്ടികളെ വിവാഹം കഴിക്കുകയും പിന്നീട് അവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിൽക്കുകയും ചെയ്തുവെന്ന് അയാൾ വെളിപ്പെടുത്തി. പിന്നിൽ ഒരു വലിയ ശൃംഖലയുണ്ട്. പെൺകുട്ടികളെ ആദ്യം കൊൽക്കത്തയിലും പിന്നീട് മുംബൈയിലും കൊണ്ടുവരുമെന്നും തുടർന്ന് ഭോപ്പാലിലും മറ്റ് നഗരങ്ങളിലും ആവശ്യാനുസരണം പെൺകുട്ടികളെ വിതരണം ചെയ്യുന്നുവെന്നും മുനീർ വെളിപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close