
ഇടുക്കി: മൂന്നാം നിലയിലെ പടിക്കെട്ടിൽ നിന്ന് താഴേക്ക് വീണ് ഐഎൻടിയുസി നേതാവ് മരിച്ചു. നെടുങ്കണ്ടം മുല്ലവേലില്‍ എംഎസ് സുമേഷ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. നേതാവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ അറിയിച്ചു.
ഐഎന്‍ടിയുസി ഇടുക്കി ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറുമായിരുന്നു മരിച്ച സുമേഷ്. കോവിഡ് കാല പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടത്തിലും മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വിശദമായ പരിശോധനക്കായി ലോഡ്ജിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. ഷീജയാണ് ഭാര്യ. രണ്ടുവയസുള്ള മകന് അഭീഷ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..