NEWSSPORTS

ഐ.പി.എൽ 2022; പുതിയ സീസണിലെ ടീമുകളായി ആർപിഎസ്ജിയും സിവിസി ക്യാപിറ്റലും; മാഞ്ചസ്റ്റർ യുണൈറ്റഡിന് ടീമില്ല

ദുബായ് : ഐ.പി.എൽ 2022 സീസണിൽ പുതിയ രണ്ടു ടീമുകളായി ആർപിഎസ്ജിയും സിവിസി ക്യാപിറ്റലും. പുതിയ രണ്ട് ടീമുകൾക്കായി നടന്ന ലേലത്തിൽ ആർപി സഞ്ജീവ് ഗോയങ്ക (ആർപിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ഏജൻസിയായ സിവിസി കാപിറ്റൽ എന്നിവരാണ് പുതിയ രണ്ടു ടീമുകളെ സ്വന്തമാക്കിയത്. ആർപിഎസ്ജി 7090 കോടി രൂപ മുടക്കി ലക്നൗ ടീമിന് വേണ്ടിയും സിവിസി കാപിറ്റൽ 5625 കോടി മുടക്കി അഹമ്മദാബാദ് ടീമിന് വേണ്ടിയും മത്സരിക്കും. അതേസമയം പ്രീമിയർ ലീഗ് ക്ളബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ടീമിനെ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല.

22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്. അദാനി ഗ്രൂപ്പ്, ഗ്ലേസർ ഫാമിലി, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്താൻ ടൈംസ് മീഡിയ, സിവിസി ക്യാപിറ്റൽസ് ഓറോബിനോ ഫാർമ തുടങ്ങിയവർ ബിഡ് സമർപ്പിച്ചു. ടോറൻ്റ് ഫാർമ, റിതി സ്പോർട്സ് എന്നിവർ ബിഡ് സമർപ്പിക്കുന്നതിൽ നിന്ന് പിന്മാറി. കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും വിട്ടു നിന്നിരുന്ന സീസണിൽ സഞ്ജീവ് ഗോയങ്കയുടെ റൈസിംഗ് പുണെ സൂപ്പർ ജയന്റ്സ് എന്ന പേരിൽ ഒരു ടീം ഉണ്ടായിരുന്നു. വിലക്ക കഴിഞ്ഞ ഇരു ടീമുകളും 2018-ൽ തിരിച്ചു വന്നപ്പോൾ ഈ ടീം ഐ.പി.എല്ലിൽ നിന്ന് പിൻവാങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close