INSIGHTNEWSSPORTSTrending

ഐ.പി.എൽ: ഫൈനലിലെ മലയാളി സാന്നിധ്യങ്ങൾ ഇവരൊക്കെ

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ ഫൈനൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളിലും കുറച്ച് മലയാളി താരങ്ങൾ കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിൽ റോബിൻ ഉത്തപ്പ, കെ. എം. ആസിഫ് എന്നിവരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സന്ദീപ് വാരിയർ, കരുൺ നായർ എന്നിവരുമാണ് ഉള്ളത്.

1.റോബിൻ ഉത്തപ്പ

ചെന്നൈ സൂപ്പർ കിങ്‌സ് താരം റോബിൻ ഉത്തപ്പ പാതി മലയാളിയാണ്. റോബിന്റെ അമ്മ റോസ്ലിൻ മലയാളിയാണ്. അച്ഛൻ വേണു ഉത്തപ്പ മുൻ ഹോക്കി അമ്പയർ ആണ്. 2008 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായ റോബിൻ ഉത്തപ്പ ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു. 2009-10 സീസണിൽ ബാംഗ്ലൂരിന് വേണ്ടിയും 2011-13 സീസണിൽ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കും 2014-19 സീസണിൽ കൊൽക്കത്തക്ക് വേണ്ടിയും 2020-ൽ രാജസ്ഥാന് വേണ്ടിയും കളിച്ച താരം ഈ സീസണിലാണ് ചെന്നൈ സൂപ്പർ കിങ്സിലേക്കു വന്നത്. ഐ.പി.എല്ലിൽ 192 മത്സരങ്ങളിൽ നിന്ന് 27.92 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 25 അർദ്ധ സെഞ്ചുറികൾ ഉൾപ്പടെ 4691 റൺസ് നേടി.

2.കെ. എം. ആസിഫ്

ചെന്നൈ സൂപ്പർ കിങ്‌സ് താരം കെ. എം. ആസിഫ് മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയാണ്. 2018-ൽ ചെന്നൈ സൂപ്പർ കിങ്‌സാണ് ആസിഫിനെ താരലേലത്തിൽ വാങ്ങിയത്. 2018-ൽ രണ്ട് മത്സരങ്ങളും 2021-ൽ ഒരു മത്സരത്തിലുമാണ് ആസിഫ് കളിച്ചത്. ആകെ മുഴുവൻ 3 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റുകളിലാണ് ആസിഫ് നേടിയത്. 2018-ൽ ഡൽഹി ഡയർഡെവിൾസിനെതിരായ അരങ്ങേറ്റ
മത്സരത്തിൽ 3 ഓവറിൽ 43 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയതാണ് ഐ.പി.എല്ലിലെ മികച്ച ബൗളിങ്ങ് പ്രകടനം

3.കരുൺ നായർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കരുൺ നായർ രാജസ്ഥാനിലെ ജോധ്‌പൂരിൽ ആണ് ജനിച്ചത്. ജനിച്ചതും വളർന്നതുമെല്ലാം ജോധ്‌പൂരിൽ ആണെങ്കിലും കുടുംബം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആണ്. 2013-ൽ ഐ.പി.എല്ലിൽ ബാംഗ്ലൂരിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. 2014-15 സീസണിൽ രാജസ്ഥാന് വേണ്ടിയും 2016-17-ൽ ഡൽഹിക്കു വേണ്ടിയും 2018-20 സീസണിൽ പഞ്ചാബിന് വേണ്ടിയുമാണ് കരുൺ കളിച്ചത്. ഈ സീസണിലാണ് കൊൽക്കത്ത ടീമിൽ ഉൾപ്പെടുത്തിയത്. ഇതുവരെ ഐ.പി.എല്ലിൽ നിന്ന് 73 മത്സരങ്ങളിൽ നിന്ന് 24.26 ബാറ്റിങ്ങ് ശരാശരിയിൽ നിന്ന് 10 അർദ്ധ സെഞ്ചുറികൾ ഉൾപ്പടെ 1480 റൺസ് നേടി.

4.സന്ദീപ് വാരിയർ

കൊൽക്കത്ത താരം സന്ദീപ് വാരിയർ തൃശൂരിലാണ് ജനിച്ചത്. 2013-15 വർഷങ്ങളിൽ ബാംഗ്ലൂർ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും മത്സരങ്ങൾ ഒന്നും കളിച്ചിരുന്നില്ല. 2019 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. 2019-ൽ മൂന്ന് മത്സരങ്ങളും 2020, 2021 വർഷങ്ങളിൽ ഓരോ മത്സരവും കളിച്ചു. കരിയറിൽ ഇതുവരെ 5 മത്സരങ്ങളിൽ നിന്ന് 2 വിക്കറ്റുകൾ സ്വന്തമാക്കി. 2019-ൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 31 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ്ങ് പ്രകടനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close