NEWSSPORTS

ഐ.പി.എൽ; ഇന്ന് ബാംഗ്ലൂർ-ഡൽഹി പോരാട്ടം; രണ്ടാമതെത്താൻ ബാംഗ്ലൂർ

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് ആണ് മത്സരം. ഇതേ സമയത്ത് തന്നെയാണ് മുംബൈ-ഹൈദരാബാദ് പോരാട്ടം എന്നുള്ളതും കൗതുകമുണർത്തുന്നു. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. ഇന്നത്തെ മത്സരത്തിൽ വൻ മാർജിനിൽ ഡൽഹിയെ പരാജയപ്പെടുത്തിയാൽ ബാംഗ്ലൂരിന് ചെന്നൈയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താൻ സാധിക്കും. 13
മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്താണ്.

ബാംഗ്ലൂരിന് ഓപ്പണർ പടിക്കലും കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ബാംഗ്ലൂരിന് മികച്ച തുടക്കം നൽകുന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ഗ്ലെൻ മാക്‌സ്‌വെൽ ഫോമിലേക്ക് ഉയർന്നതും ബാംഗ്ലൂരിന് ശക്തി പകരുന്നു. മൂന്നാമനായി ഇറങ്ങുന്ന ഭരത് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തി. എബി ഡി വില്ലിയേഴ്‌സ് ഫോമിലേക്ക് ഉയർന്നത് ബാംഗ്ലൂരിന് ആശ്വാസം പകരുന്നുണ്ട്. ബൗളിംഗ് നിരയിൽ ഹർഷൽ പട്ടേൽ, ചാഹൽ തുടങ്ങിയവർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഷഹബാസ്, ഗാർട്ടൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു .

ഡൽഹി ക്യാപ്പിറ്റൽസ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ബാറ്റിങ്ങിൽ ഓപ്പണർമാരായ ധവാനും ഷായും മികച്ച തുടക്കം നൽകുന്നു. മധ്യനിരയിൽ അയ്യർ, നായകൻ പന്ത്, ഹെറ്റ്മെയർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആർ. അശ്വിൻ, അക്‌സർ പട്ടേൽ, ആൻറിച്ച് നോർജെ, കാഗിസോ റബാഡ, ആവേഷ് ഖാൻ എന്നിവരടങ്ങുന്ന ബൗളിങ്ങ് നിരയും ഏറെ മികച്ചതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close