NEWSSPORTS

ഐ.പി.എല്ലിന് അഫ്ഗാനിസ്ഥാനില്‍ വിലക്ക്; മുടി പ്രദർശിപ്പിക്കുന്നതും പെൺകുട്ടികളുടെ നൃത്തവും പ്രശ്നമെന്ന് താലിബാൻ

കാബൂൾ : അഫ്ഗാനിസ്താനിലെ ഐ.പി.എല്‍ ആരാധകർക്ക് ഇനി നിരാശയുടെ ദിവസങ്ങൾ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് പുതിയ താലിബാന്‍ ഭരണകൂടം. കോവിഡ് വ്യാപനം മൂലം ഇന്ത്യയിൽ നിന്നും യുഎയിലേക്കു മാറ്റിയ മത്സരങ്ങൾക്ക് പിന്നാലെയാണ് താലിബാൻ ഭരണകൂടത്തിന്റെ ഈ തീരുമാനം. പെണ്‍കുട്ടികളുടെ നൃത്തവും ഗ്യാലറിയില്‍ അവര്‍ മുടി പ്രദര്‍ശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്‌നമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് ഉൾപ്പടെയുള്ള കായികയിനങ്ങളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നേരത്തെ അഫ്ഗാനിസ്താന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരെ താലിബാന്‍ ഭരണകൂടം രംഗത്തു വന്നിരുന്നു. ഇതിനെത്തുടർന്ന് ഓസ്‌ട്രേലിയന്‍ ടീം അവരുടെ കന്നി അഫ്ഗാന്‍ പര്യടനം ഉപേക്ഷിച്ചിരുന്നു. അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ഇത്തവണ ഐ.പി.എല്ലില്‍ കളിക്കുന്നുണ്ട്. മൂന്നു താരങ്ങളും സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമംഗങ്ങളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close