NEWSSPORTS

ഐ.പി.എൽ; ചെന്നൈക്ക് മൂന്ന് കിരീടം, കൊൽക്കത്തക്ക് രണ്ട്; ഐ.പി.എൽ കിരീട വേട്ടക്കാർ ഇവർ

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഐപിഎല്ലിൽ ഇതുവരെ ചെന്നൈക്ക് മൂന്ന് കിരീടങ്ങൾ ആണുള്ളത്. കൊൽക്കത്തക്ക് രണ്ട് കിരീടങ്ങളും.

2010, 2011, 2018 വർഷങ്ങളിലാണ് ധോണിയും സംഘവും കിരീട ജേതാക്കളായത്. കൊൽക്കത്ത 2012, 2014 വർഷങ്ങളിലാണ് കിരീടം ചൂടിയത്. 5 തവണ ഐ.പി.എൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസാണ് ഏറ്റവും കൂടുതൽ തവണ കിരീടം നേടിയത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ ആയിരുന്നു മുംബൈ ഇന്ത്യൻസ് കിരീടം നേടിയത്. 2008-ൽ രാജസ്ഥാൻ റോയൽസാണ് കിരീടം നേടിയത്. 2009-ൽ ഡെക്കാൻ ചാർജേഴ്സും 2016 -ൽ സൺറൈസേഴ്‌സ് ഹൈദരാബാദും ഐ.പി.എൽ കിരീടം നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close