NEWSSPORTS

ഐ.പി.എൽ; ത്രില്ലർ പോരിൽ മുംബൈയെ തോൽപ്പിച്ച് ഡൽഹി; അക്‌സർ പട്ടേൽ കളിയിലെ താരം

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപ്പിറ്റൽസ്. ജയത്തോടെ ഡൽഹി 18 പോയിന്റ് നേടിയെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. തോൽവിയോടെ മുംബൈ ആറാം സ്ഥാനത്ത് തന്നെ തുടർന്നു. ഡൽഹിക്കു വേണ്ടി മുംബൈയുടെ 3 മുൻനിര വിക്കറ്റുകൾ നേടിയ അക്‌സർ പട്ടേലാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. മുംബൈക്ക് തുടക്കത്തിലേ നായകൻ രോഹിത് ശർമ്മയെ(7) നഷ്ടമായി. ആവേശ് ഖാനെ ഉയർത്തി അടിക്കാൻ ഉള്ള ശ്രമത്തിൽ റബാഡക്ക് ക്യാച്ച് നൽകി രോഹിത് മടങ്ങി. ഡി കോക്ക്(19), സൂര്യകുമാർ യാദവ്(33) എന്നിവർ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും ഡൽഹി ബൗളർമാർ ആഞ്ഞടിച്ചു. സൂര്യകുമാർ യാദവാണ് ടീമിലെ ഉയർന്ന സ്‌കോറർ. ഡൽഹിക്ക് വേണ്ടി അക്‌സർ പട്ടേൽ 4 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയപ്പോൾ ആവേശ് ഖാൻ 4 ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. നോർജെ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 30 റൺസെടുക്കുന്നതിനിടെ ആദ്യ മൂന്ന് മുൻനിര ബാറ്റേഴ്സിനെ ഡൽഹിക്ക് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒരുമിച്ച നായകൻ ഋഷഭ് പന്തും(26) ശ്രേയസ്സ് അയ്യരും(33) കൂടി പതുക്കെ സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ സ്കോർ 57ൽ വെച്ച് പന്തിനെ ഡൽഹിക്ക് നഷ്ടമായി. ജയന്ത് യാദവിനായിരുന്നു വിക്കറ്റ്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഹെറ്റ്മെയർ(15), അശ്വിൻ(20) എന്നിവർ വിജയം എളുപ്പത്തിലാക്കി. അവസാന ഓവറിൽ 4 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ക്രുണാൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ നേടി അശ്വിൻ നാല് വിക്കറ്റ് ജയം നേടിക്കൊടുത്തു. മുംബൈക്ക് വേണ്ടി ബോൾട്ട്, ബുംറ, ജയന്ത്, ക്രുണാൽ, കോൾട്ടർനൈൽ എന്നിവർ ഓരോ വിക്കറ്റ് നേടി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ മാത്രമേ മുംബൈക്ക് പ്ളേഓഫ് സാധ്യത നിലനിർത്താൻ സാധിക്കുകയുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close