NEWSSPORTS

ഐ.പി.എൽ; ഇന്ന് ഡൽഹി ക്യാപ്പിറ്റൽസ്-സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ 33ാം മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ആണ് മത്സരം. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 6 ജയവും 2 തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഡൽഹി. 7 മത്സരങ്ങളിൽ നിന്ന് ഒരു ജയവും 6 തോൽവിയുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചു പ്ളേഓഫ് പ്രതീക്ഷ നിലനിർത്താൻ ഹൈദരാബാദ് ശ്രമിക്കുമ്പോൾ മത്സരം വിജയിച്ച് ഒന്നാം സ്ഥാനത്തെത്താൻ ആണ് ഡൽഹി ശ്രമിക്കുന്നത്.

ഇന്ന് മത്സരത്തിനിറങ്ങുമ്പോൾ ഇരു ടീമുകളും തുല്യ ശക്തരാണ്. ഡൽഹിയുടെ ബാറ്റിങ്ങ് നിരയിൽ അണിനിരക്കുന്നത് വാൻ താരനിരയാണ്. പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരടങ്ങുന്ന ഓപ്പണിങ് ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകൾക്കും വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 8 മത്സരങ്ങളിൽ നിന്ന് 380 റൺസുമായി ശിഖർ ധവാൻ ആണ് മുൻപിൽ. അത്ര തന്നെ റൺസ് ഉള്ള പഞ്ചാബ് നായകൻ കെ. എൽ. രാഹുലും റൺ വേട്ടക്കാരിൽ ഒപ്പമുണ്ട്. നായകൻ റിഷബ് പന്ത്, ശ്രേയസ്സ് അയ്യർ, ഷിംറോൺ ഹെറ്റ്മെയർ, മാർക്കസ് സ്റ്റോയിനിസ് തുടങ്ങിയവരടങ്ങുന്ന മധ്യനിര ഏറ്റവും മികച്ചതാണ്. ബൗളിങ്ങ് നിരയും ഏറെ മികച്ചതാണ് ഡൽഹിയുടേത്. ആർ. അശ്വിൻ, അക്‌സർ പട്ടേൽ, ആൻറിച്ച് നോർജെ, കാഗിസോ റബാഡ, ആവേഷ് ഖാൻ എന്നിവരടങ്ങുന്ന ബൗളിങ്ങ് നിര ഏറെ മികച്ചതാണ്.

മറുവശത്ത് ഹൈദരാബാദും ഏറെ മികച്ചതാണ്. ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ എന്നിവരടങ്ങുന്ന ഓപ്പണിങ്. മധ്യനിരയിൽ നായകനായ കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ, അബ്ദുൽ സമദ്, വിജയ് ശങ്കർ എന്നിവരടങ്ങുന്ന ബാറ്റിങ്ങ് നിര ഏറെ മികച്ചതാണ്. ബൗളിങ്ങ് നിരയിൽ ജേസൺ ഹോൾഡർ, റഷീദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, ടി. നടരാജൻ എന്നിവർ അടങ്ങുന്ന കരുത്തുറ്റ ബൗളിങ്ങ് നിര ഏതു വമ്പൻ ബാറ്റിങ്ങ് നിരയെയും തകർക്കാൻ കെൽപ്പുള്ളതാണ്. അഫ്ഗാൻ താരം റഷീദ് ഖാൻ ആണ് ഹൈദരാബാദിന്റെ തുറുപ്പുചീട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close