NEWSSPORTS

ഐ.പി.എൽ; വിക്കറ്റ് വേട്ടക്കാരിൽ ഹർഷൽ ബ്രാവോക്കൊപ്പം

ഷാർജ : റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ താരം ഹർഷൽ പട്ടേലിന് ഐ.പി.എല്ലിൽ അപൂർവ റെക്കോർഡ് നഷ്ടമായത് ഒരു വിക്കറ്റിന്. ഇന്നലെ നടന്ന ഐ.പി.എൽ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ 2 വിക്കറ്റ് നേടിയതോടുകൂടി ഐ.പി.എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോർഡിനൊപ്പമെത്തി. 32 വിക്കറ്റുകളാണ്‌ ഹർഷൽ ബാംഗ്ലൂരിന് വേണ്ടി നേടിയത്. 2013-ൽ ഡ്വെയ്ൻ ബ്രാവോ ചെന്നൈക്ക് വേണ്ടി 32 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും വെങ്കിടേഷ് അയ്യരിനെയും പുറത്താക്കിയാണ് ഹർഷൽ 32 വിക്കറ്റുകൾ തികച്ചത്. 33 വിക്കറ്റ് എന്ന സുവർണ്ണ നേട്ടം പടിക്കൽ നശിപ്പിച്ചു. ഹർഷലിന്റെ ബൗളിങ്ങിൽ സുനിൽ നരൈൻ ഉയർത്തിയടിച്ച പന്ത് കൈപ്പിടിയിലൊതുക്കാൻ ദേവ്ദത്ത് പടിക്കലിന് സാധിച്ചില്ല. ടി20 ലീഗിൽ ഒരു സീസണിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന ജസ്പ്രീത് ബുംറയുടെ റെക്കോർഡും അദ്ദേഹം ഈ പ്രകടനത്തിലൂടെ തകർത്തു. അതുപോലെതന്നെ ദേശിയ ടീമിന് വേണ്ടി കളിക്കാതെ ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡും ഇനി മുതൽ ഹർഷലിന് സ്വന്തം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close