NEWSSPORTS

ഐ.പി.എൽ; ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റം

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ ഹൈദരാബാദ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. നിർണ്ണായകമായ മത്സരത്തിൽ കൊൽക്കത്തക്ക് ഇന്ന് ജയിച്ചേ തീരൂ. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ കൊൽക്കത്തയുടെ പ്ളേഓഫ് സാധ്യതകൾ അസ്തമിക്കും. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത. മറുവശത്ത് ഹൈദരാബാദ് ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായി. 11 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

കൊൽക്കത്ത ടീമിൽ ഒരു മാറ്റമാണുള്ളത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിം സെയ്‌ഫെർട്ടിന് പകരം ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ടീമിൽ ഉൾപ്പെടുത്തി. ഹൈദരാബാദ് ടീമിൽ ഉംറാൻ മാലിക്ക് അരങ്ങേറ്റം കുറിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close