NEWSSPORTS

ഐ.പി.എൽ; ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ; മാക്സ്‌വെല്ലിന് അർദ്ധ സെഞ്ചുറി; ഹെൻറിക്‌സിനും ഷമിക്കും മൂന്ന് വിക്കറ്റ്

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടിയ ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി ഗ്ലെൻ മാക്‌സ്‌വെൽ 33 പന്തിൽ നിന്ന് 3 ഫോറും 4 സിക്സുമടക്കം 57 റൺസ് നേടി. ഓപ്പണർമാരായ കോഹ്ലിയും(25) പടിക്കലും(40) ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 68 റൺസ് കൂട്ടിച്ചേർത്തു. മൂന്നാമനായി ഇറങ്ങിയ ഡാനിയൽ ക്രിസ്റ്റ്യൻ(0) ആദ്യ പന്തിൽ തന്നെ പുറത്തായി. കോഹ്ലിയെയും ക്രിസ്റ്റ്യനെയും പുറത്താക്കി മോയിസസ് ഹെൻറിക്സ് പഞ്ചാബിന് മേൽകൈ നൽകി. പഞ്ചാബിനായി ഹെൻറിക്സ്, ഷമി എന്നിവർ മൂന്ന് വിക്കറ്റ് നേടി. അവസാന ഓവറിലായിരുന്നു ഷമിയുടെ മൂന്ന് വിക്കറ്റും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close