NEWSSPORTS

ഐ.പി.എൽ; കൊൽക്കത്തക്ക് ജയിക്കാൻ 136 റൺസ്

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തക്ക് ഫൈനൽ പ്രവേശനം നേടാൻ വേണ്ടത് 136 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. ഡൽഹിക്കു വേണ്ടി ഓപ്പണർ ശിഖർ ധവാൻ 39 പന്തിൽ ഒരു ഫോറും 2 സിക്സുമടക്കം 36 റൺസ് നേടി. ധവാനാണ് ഡൽഹി ടീമിലെ ഉയർന്ന സ്‌കോറർ. ശ്രേയസ്സ് അയ്യർ 27 പന്തിൽ ഒരു ഫോറും ഒരു സിക്സുമുൾപ്പടെ പുറത്താകാതെ 30 റൺസ് നേടി. പൃഥ്വി ഷാ(12 പന്തിൽ 18), ഹെറ്റ്മെയർ(10 പന്തിൽ 17) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും ഫെർഗൂസൻ, മാവി എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close