NEWSSPORTS

ഐ.പി.എൽ; ചെന്നൈക്ക് മികച്ച സ്കോർ; കൊൽക്കത്തക്ക് ജയിക്കാൻ 193 റൺസ്

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്തക്ക് ജയിക്കാൻ 193 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. ഓപ്പണർമാരായ ഋതുരാജ് ഗായിക്വാട്, ഫാഫ് ഡുപ്ലെസിസ് ആദ്യ വിക്കറ്റിൽ 8.1 ഓവറിൽ 61 റൺസ് കൂട്ടിച്ചേർത്തു.

ഋതുരാജ് 27 പന്തിൽ 3 ഫോറും ഒരു സിക്സുമടക്കം 32 റൺസ് നേടി. മൂന്നാമനായി ഇറങ്ങിയ റോബിൻ ഉത്തപ്പ 15 പന്തിൽ മൂന്ന് സിക്സുൾപ്പടെ 31 റൺസ് നേടി. ഫാഫ് ഡുപ്ലെസിസ് 59 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 86 റൺസ് നേടി. മൊയിൻ അലി 20 പന്തിൽ 2 ഫോറും 3 സിക്സുമടക്കം 37 റൺസ് നേടി പുറത്താകാതെ നിന്നു. കൊൽക്കത്തക്ക് വേണ്ടി സുനിൽ നരൈൻ 4 ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. നരൈന് പുറമെ ശിവം മവി ഒരു വിക്കറ്റെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close