NEWSSPORTS

ഐ.പി.എൽ; ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ; അമിത് മിശ്രയെ പിന്തള്ളി പീയുഷ് ചൗള

അബുദാബി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിൽ ചരിതനേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ പീയുഷ് ചൗള. ഇന്നലെ മുംബൈക്കായി അരങ്ങേറ്റ മത്സരം കളിച്ച ചൗള ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളർ എന്ന റെക്കോർഡ് സ്വന്തമാക്കി. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളിൽ നേടിയ വിക്കറ്റുകൾ ഉൾപ്പടെയാണിത്.

സൺറൈസേഴ്‌സ് ഹൈദരാബാദ് താരം മുഹമ്മദ് നബിയെ പുറത്താക്കിയാണ് ചൗള വിക്കറ്റ് വേട്ടക്കാരിൽ അമിത് മിശ്രയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. മിശ്ര 236 മത്സരങ്ങളില്‍ നിന്ന് 262 വിക്കറ്റുകള്‍ വീഴ്ത്തി. നിലവില്‍ 249 മത്സരങ്ങളില്‍ നിന്ന് 263 വിക്കറ്റുകളാണ് ചൗളയുടെ സമ്പാദ്യം. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർ അമിത് മിശ്രയാണ്. 154 മത്സരങ്ങളിൽ നിന്ന് 166 വിക്കറ്റുകളാണ്‌ മിശ്ര നേടിയത്. 165 മത്സരങ്ങളിൽ നിന്ന് 157 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത് പീയുഷ് ചൗള ആണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close