NEWSSPORTS

ഐ.പി.എൽ; ‘ബാലികേറാമല’ താണ്ടാൻ മുംബൈ; വാർണർ കളിച്ചേക്കും

അബുദാബി : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അബുദാബി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് ആണ് മത്സരം. ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ 250 റൺസ് നേടുകയും ഹൈദരാബാദിനെതിരെ 170 റൺസിലധികം വിജയം നേടുകയും ചെയ്താൽ മാത്രമേ മുംബൈക്ക് പ്ളേഓഫ് സാധ്യതയുള്ളൂ. മറിച്ച് ഹൈദരാബാദ് ബാറ്റിങ്ങ് എടുത്താൽ മുംബൈ പുറത്താക്കുകയും ചെയ്യും. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ. അത്രതന്നെ മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

മുംബൈക്ക് ഓപ്പണർമാരായ ഇഷാൻ കിഷനും രോഹിത് ശർമ്മയും മികച്ച ഫോമിലാണെങ്കിലും മധ്യനിരയിൽ ആരും നല്ല പ്രകടനങ്ങൾ പുറത്തെടുക്കാത്തത് മുംബൈയെ തളർത്തുന്നു. സൂര്യകുമാർ യാദവ്, പൊള്ളാർഡ്, ഹാർദിക് എന്നിവർ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. മധ്യനിരയിൽ ജിമ്മി നീഷാം വന്നത് മുംബൈയുടെ കരുത്ത് കൂട്ടുന്നു. ബോൾട്ട്, ബുംറ, കോൾട്ടർനൈൽ എന്നിവരടങ്ങുന്ന ബൗളിങ്ങ് നിരയാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്ത്.

ഹൈദരാബാദിൽ പ്ളേയിങ് ഇലവനിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നായകൻ ഡേവിഡ് വാർണർ അവസാന മത്സരത്തിൽ കളിച്ചേക്കും. ജേസൺ റോയിക്കു പകരമാവും വാർണർ കളിക്കുക. നായകൻ കെയ്ൻ വില്യംസൺ കഴിഞ്ഞ മത്സരത്തിൽ സ്ഥിരതയുള്ള പ്രകടനം പുറത്തെടുത്തിരുന്നു. റഷീദ് ഖാൻ, ജേസൺ ഹോൾഡർ, ഉമ്രാൻ മാലിക്ക്, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ എന്നിവരടങ്ങുന്ന ബൗളിങ്ങ് നിരയാണ് ഹൈദരാബാദിന്റെ ശക്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close