NEWSSPORTS

ഐ.പി.എൽ; മുംബൈക്ക് 6 വിക്കറ്റ് വിജയം; ശേഷിച്ച മത്സരങ്ങൾ നിർണായകം

അബുദാബി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യൻസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ 10 പോയിന്റോടെ മുംബൈ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറാം സ്ഥാനത്താണ്. ഇരുടീമുകൾക്കും നിർണ്ണായകമായിരുന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മുംബൈ താരം കീറൺ പൊള്ളാർഡ് ആണ് കളിയിലെ താരം.

സ്കോർ : പഞ്ചാബ് 135-6(20)
മുംബൈ 137-4(19)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. ഓപ്പണർ മയങ്ക് അഗർവാളിനു പകരം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയത് മൻദീപ് സിംഗ് ആയിരുന്നു. ആദ്യ വിക്കറ്റിൽ രാഹുലും(21) മൻദീപും(15) ചേർന്ന് 36 റൺസ് കൂട്ടിച്ചേർത്തു. മൻദീപിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ക്രുണാൽ പാണ്ഡ്യാ ആണ് പഞ്ചാബിന് ആദ്യ പ്രഹരമേല്പിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ഗെയ്ൽ(1) വീണ്ടും നിരാശപ്പെടുത്തി. തുടർന്ന് ക്രീസിലെത്തിയ മാർക്രം 29 പന്തിൽ 6 ഫോറുൾപ്പടെ 42 റൺസ് നേടി. മാർക്രം ആണ് ടീമിലെ ഉയർന്ന സ്‌കോറർ. ദീപക് ഹൂഡ(28) അവസാന ഓവറിൽ പഞ്ചാബിന്റെ സ്കോർ ഉയർത്താൻ ശ്രമിച്ചു. മുംബൈക്ക് വേണ്ടി ബുംറ, പൊള്ളാർഡ് എന്നിവർ രണ്ടും ക്രുണാൽ, ചാഹർ എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു.ടീം സ്കോർ 16ൽ വെച്ച് അടുത്തടുത്ത പന്തുകളിൽ രോഹിത് ശർമ്മ(8)യേയും സൂര്യകുമാർ യാദവിനെ(0)യും പുറത്താക്കി രവി ബിഷ്‌ണോയി പഞ്ചാബിന് മേൽകൈ നൽകി. നാലാമനായി ക്രീസിലെത്തിയ സൗരഭ് തീവാരി 37 പന്തിൽ 3 ഫോറും 2 സിക്സുമുൾപ്പടെ 45 റൺസ് നേടി. ഓപ്പണർ ഡി കോക്ക് 27 റൺസ് നേടി. ഹർദിക് പാണ്ഡ്യാ 30 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 40 റൺസ് നേടി പുറത്താകാതെ നിന്നു. പൊള്ളാർഡ് 7 പന്തിൽ നിന്ന്‌ 15 റൺസ് നേടി പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി ബിഷ്‌ണോയി രണ്ടും എല്ലിസ്, ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close