NEWSSPORTS

ഐ.പി.എൽ; നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ മുംബൈ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

അബുദാബി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ 250 റൺസ് നേടുകയും ഹൈദരാബാദിനെതിരെ 170 റൺസിലധികം വിജയം നേടുകയും ചെയ്താൽ മാത്രമേ മുംബൈക്ക് പ്ളേഓഫ് സാധ്യതയുള്ളൂ. മറിച്ച് ഹൈദരാബാദ് ബാറ്റിങ്ങ് എടുത്താൽ മുംബൈ പുറത്താക്കുകയും ചെയ്യും. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ. അത്രതന്നെ മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

മുംബൈ ടീമിൽ ക്രുണാൽ, ചൗള എന്നിവർ ടീമിലെത്തി. ഹൈദരാബാദ് ടീമിൽ മനീഷ് പാണ്ഡെ, മുഹമ്മദ് നബി എന്നിവർ ടീമിലെത്തി. മനീഷാണ് ടീമിന്റെ നായകൻ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close