NEWSSPORTS

ഐ.പി.എൽ; ടോസ് നേടിയ മുംബൈ ബൗളിങ്ങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റം

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ നിർണ്ണായക മത്സരത്തിൽ രാജസ്ഥാനെതിരെ മുംബൈ ബൗളിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകൾക്കും നിർണ്ണായകമായ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ മുംബൈ ടൂർണമെന്റിൽ നിന്ന് പുറത്താകും. ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെതിരെയും വെള്ളിയാഴ്ച ഹൈദരാബിനെതിരെ ജയിക്കുകയും ചെയ്‌താൽ മാത്രമേ മുംബൈക്ക് പ്ളേഓഫ് സാധ്യതയുള്ളൂ. ഇന്നത്തെ മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തുകയും വ്യാഴാഴ്ച കൊൽക്കത്തയെ പരാജയപ്പെടുത്തിയാൽ മാത്രമേ രാജസ്ഥാന് പ്ളേഓഫ് സാധ്യതയുള്ളൂ. നിലവിൽ 12 മത്സരങ്ങൾ വീതം കളിച്ച ഇരുടീമുകൾക്കും 10 പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ ആറാം സ്ഥാനത്തും മുംബൈ ഏഴാം സ്ഥാനത്തുമാണ്.

മുംബൈ ടീമിൽ ഡി കോക്കിന് പകരം ഇഷാൻ കിഷൻ തിരിച്ചെത്തി ക്രുണാൽ പാണ്ഡ്യാക്ക് പകരം നീഷാമിനെ ഉൾപ്പെടുത്തി. രാജസ്ഥാൻ ടീമിൽ മാർക്കണ്ടേക്ക് പകരം ശ്രേയസ് ഗോപാലും ആകാശ് സിംഗിന് പകരം കുൽദീപ് യാദവിനെയും ഉൾപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close