NEWSSPORTSUncategorized

ഐ.പി.എൽ; പഞ്ചാബിന് ഇന്ന് നിർണ്ണായകം, തോറ്റാൽ പുറത്ത്; രണ്ടാം സ്ഥാനത്തിനായി ബാംഗ്ലൂർ

അബുദാബി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും. അബുദാബി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് ആണ് മത്സരം. പഞ്ചാബ് പ്ളേ ഓഫിൽ നിന്ന് ഏറെക്കുറെ പുറത്തായി നിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ വൻ മാർജിനിൽ ജയിക്കുകയും വ്യാഴാഴ്ച കൊൽക്കത്ത രാജസ്ഥാനോട്‌ പരാജയപ്പെടുകയും വെള്ളിയാഴ്ച മുംബൈ ഹൈദരാബാദിനോട് പരാജയപ്പെടുകയും ചെയ്താൽ മാത്രമേ പഞ്ചാബിന് പ്ളേ ഓഫ് സാധ്യതയുള്ളൂ. ടൂർണമെന്റിലെ പഞ്ചാബിന്റെ അവസാന മത്സരമാണിത്. ബാംഗ്ലൂരിന് രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. ഇരുവരും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് 6 റൺസിന്‌ തോൽപ്പിച്ചിരുന്നു.

ബാംഗ്ലൂരിന് ഓപ്പണർ പടിക്കലും കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ബാംഗ്ലൂരിന് ശക്തി പകരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ഗ്ലെൻ മാക്‌സ്‌വെൽ ഫോമിലേക്ക് ഉയർന്നതും ബാംഗ്ലൂരിന് ശക്തി പകരുന്നു. മൂന്നാമനായി ഇറങ്ങുന്ന ഭരത് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തി. എബി ഡി വില്ലിയേഴ്‌സ് ഫോമിലേക്ക് ഉയർന്നത് ബാംഗ്ലൂരിന് ആശ്വാസം പകരുന്നുണ്ട്. ബൗളിംഗ് നിരയിൽ ഹർഷൽ പട്ടേൽ, ചാഹൽ തുടങ്ങിയവർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഷഹബാസ്, ഗാർട്ടൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ വലിയ മാർജിനിൽ പഞ്ചാബിനെ തോൽപ്പിക്കാൻ സാധിച്ചാൽ ബാംഗ്ലൂരിന് രണ്ടാം സ്ഥാനത്തെത്താൻ സാധിക്കും.

മറുവശത്ത് പഞ്ചാബിന് ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. തോറ്റാൽ ടൂർണമെന്റിൽ നിന്ന് പുറത്തു പോകും. പഞ്ചാബിന് ബാറ്റിങ്ങ് നിരയിൽ നായകൻ കെ. എൽ. രാഹുൽ, മയങ്ക്‌ അഗർവാൾ എന്നിവരടങ്ങുന്ന ഓപ്പണിംഗ് ആണ് ശക്തി. മധ്യനിരയിൽ നിക്കോളാസ് പൂരൻ, ഐഡൻ മാർക്രം എന്നിവർ ശരാശരിയിൽ ഒതുങ്ങി പോകുന്നു. ബൗളിങ്ങ് നിരയിൽ ഷമി, അർശ്ദീപ്, ബിഷ്‌ണോയി എന്നിവർ മികച്ച ഫോമിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close