NEWSSPORTS

ഐ.പി.എൽ; പഞ്ചാബിന് ഇന്ന് ജീവന്മരണ പോരാട്ടം; ഒന്നാമനാകാൻ ചെന്നൈ

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 3.30-ന് ആണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ചെന്നൈക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. മറുവശത്ത് പഞ്ചാബ് ഏറെക്കുറെ ടൂർണമെന്റിൽ നിന്ന് പുറത്താണ്. ഇന്നത്തെ കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചാൽ പഞ്ചാബ് പുറത്താകും. 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്. ചെന്നൈയെ വൻ മാർജിനിൽ തോൽപ്പിക്കുകയും ഇന്നത്തെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ കൊൽക്കത്തയെ പരാജയപ്പെടുത്തുകയും നാളെ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെടുകയും ചെയ്താൽ മാത്രമേ പഞ്ചാബിന് പ്ളേഓഫ് സാധ്യതയുള്ളു.

ചെന്നൈക്ക് ഋതുരാജ് ഗായ്ക്ക്വാട്, ഫാഫ് ഡു പ്ലെസിസ് ഓപ്പണിങ് മികച്ചു നിൽക്കുന്നു. മധ്യനിരയിൽ മൊയീൻ അലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, എം. എസ്. ധോണി എന്നിവരാണ് ബാറ്റിങ്ങിൽ ചെന്നൈയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ റോബിൻ ഉത്തപ്പ നിരാശപ്പെടുത്തി. ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, ശാർദൂൽ താക്കൂർ, ഹാസിൽവുഡ്, ദീപക് ചാഹർ എന്നിവർ അടങ്ങുന്ന ബൗളിംഗ് നിര ഏറെ മികച്ചതാണ്.

മറുവശത്ത് പഞ്ചാബിന് ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. മത്സരത്തിൽ തോറ്റാൽ പഞ്ചാബ് പുറത്തുപോകും.പഞ്ചാബിന് ബാറ്റിങ്ങ് നിരയിൽ നായകൻ കെ. എൽ. രാഹുൽ, മയങ്ക്‌ അഗർവാൾ എന്നിവരടങ്ങുന്ന ഓപ്പണിംഗ് ആണ് ശക്തി. മധ്യനിരയിൽ നിക്കോളാസ് പൂരൻ, ഐഡൻ മാർക്രം എന്നിവർ ശരാശരിയിൽ ഒതുങ്ങി പോകുന്നു. ബൗളിങ്ങ് നിരയിൽ ഷമി, അർശ്ദീപ്, ബിഷ്‌ണോയി എന്നിവർ മികച്ച ഫോമിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close