NEWSSPORTS

ഐ.പി.എൽ; ഇന്ന് പഞ്ചാബ് കിങ്‌സ് – രാജസ്ഥാൻ റോയൽസ് പോരാട്ടം

ദുബായ് : ഇന്ന് നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് രാജസ്ഥാൻ റോയൽസിനെ നേരിടും. വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രാജസ്ഥാൻ റോയൽസിന്റെ നായകൻ മലയാളി താരം സഞ്ജു സാംസൺ ആണ്. പഞ്ചാബിന്റെ നായകൻ കെ. എൽ. രാഹുലാണ്‌. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം അവരുടെ സൂപ്പർ ബാറ്റ്‌സ്മാനായ ക്രിസ് ഗെയിലിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തിൽ ഗെയ്‌ൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ടീമും ആരാധകരും കരുതുന്നത്.

ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമായി ആറാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. ഇരുവർക്കും 6 പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ ആണ് മുൻപിൽ. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം തുടങ്ങാനിരിക്കുമ്പോൾ ഇരു ടീമുകളും ആശങ്കയിലാണ്. ഇരു ടീമുകളിലെയും നിരവധി താരങ്ങളാണ് ഐപിഎല്ലിൽ നിന്നു പിന്മാറിയിട്ടുള്ളത്. രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലർ, ബെൻ സ്റ്റോക്സ്, ജോഫ്രാ ആർച്ചർ, ആൻഡ്രു ടൈ എന്നീ താരങ്ങളാണ് പിന്മാറിയത്. ജോസ് ബട്ലർക്ക് പകരക്കാരനായി വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ എവിൻ ലൂവിസിനെ രാജസ്ഥാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൂവിസിനെ കൂടാതെ ന്യൂസിലൻഡിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ്, വിൻഡീസ് ബൗളർ ഒഷേൻ തോമസ്, ദക്ഷിണാഫ്രിക്കൻ ബൗളർ ടബ്റൈസ് ഷംസി എന്നിവരെയും രാജസ്ഥാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബ് കിങ്സിന്റെ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാനായ ഡേവിഡ് മലാൻ, ഓസ്‌ട്രേലിയൻ താരങ്ങളായ ജൈ റിച്ചാർഡ്സൺ, റൈലി മെറിഡിത് എന്നിവരാണ് പിന്മാറിയത്. ഇവർക്ക് പകരമായി ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഐഡൻ മാർക്രം, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ്, ഓസ്‌ട്രേലിയൻ ബൗളർ നതാൻ എല്ലിസ് തുടങ്ങിയവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിസ് മോറിസ് ആണ് രാജസ്ഥാന്റെ വജ്രായുധം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന താരം വിക്കറ്റ് വേട്ടക്കാരിൽ 14 വിക്കറ്റുമായി രണ്ടാം സ്ഥാനത്താണ്. രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണും മികച്ച ഫോമിലാണ് എന്നുള്ളത് രാജസ്ഥാന് മേൽകൈ നൽകുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close