NEWSSPORTS

ഐ.പി.എൽ; ടോസ് നേടിയ പഞ്ചാബ് ബൗളിങ്ങ് തിരഞ്ഞെടുത്തു

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ചെന്നൈക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. മറുവശത്ത് പഞ്ചാബ് ഏറെക്കുറെ ടൂർണമെന്റിൽ നിന്ന് പുറത്താണ്. ഇന്നത്തെ കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചാൽ പഞ്ചാബ് പുറത്താകും. 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്. ചെന്നൈയെ വൻ മാർജിനിൽ തോൽപ്പിക്കുകയും ഇന്നത്തെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ കൊൽക്കത്തയെ പരാജയപ്പെടുത്തുകയും നാളെ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെടുകയും ചെയ്താൽ മാത്രമേ പഞ്ചാബിന് പ്ളേഓഫ് സാധ്യതയുള്ളു. പഞ്ചാബ് ടീമിൽ നിക്കോളാസ് പൂരന് പകരം ക്രിസ് ജോർദാൻ ടീമിലെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close