NEWSSPORTS

ഐ.പി.എൽ; റോയൽ ചലഞ്ചേഴ്‌സ് – കൊൽക്കത്ത പോരാട്ടം ഇന്ന്

അബുദാബി : ഐ.പി.എൽ പതിനാലാം സീസണിന്റെ രണ്ടാം ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും. തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30നു അബുദാബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ 10 പോയിന്റുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനത്തും 4 പോയിന്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്തുമാണ്. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ 20 റൺസിന്‌ തോൽപ്പിച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബാംഗ്ലൂരിനോപ്പം ആയിരുന്നു. മത്സരത്തിൽ 38 റൺസിനായിരുന്നു വിരാട് കോഹ്ലി നായകനായ സംഘത്തിന്റെ വിജയം. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിലും ഇത് ആവർത്തിക്കാനാണ് കോഹ്ലിയും സംഘവും ആഗ്രഹിക്കുന്നത്. ബാംഗ്ലൂർ ബാറ്റിങ്ങ് നിര ഏറ്റവും മികച്ചത് തന്നെയാണ്. മലയാളി താരം ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും അടങ്ങുന്ന ഓപ്പണിങ്. മധ്യ നിരയിൽ ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ, മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്‌സ് എന്നിവർ ബാറ്റിങ്ങിലും കൈൽ ജേമിസൺ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവരടങ്ങുന്ന ബൗളിങ്ങ് നിരയും ഏറെ മികച്ചതാണ്. 7 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലാണ് ബൗളർമാരുടെ നിരയിൽ ഏറ്റവും മുന്നിൽ എന്നുള്ളതും ബാംഗ്ലൂരിന് മേൽകൈ നൽകുന്നു. അതേസമയം ഫിൻ അലൻ, ആദം സാംബ, കെയിൻ റിച്ചാർഡ്സൺ എന്നീ താരങ്ങൾ പിന്മാറിയത് ബാംഗ്ലൂരിന് തിരിച്ചടി ആയിട്ടുണ്ട്.

മറുവശത്തു ആദ്യ ഘട്ടത്തിൽ ശരാശരിയിൽ നിന്നും താഴെ പോയ പ്രകടനവുമായാണ് കൊൽക്കത്ത വരുന്നത്. ബാറ്റിങ്ങിലെ പോരായ്മ ആയിരുന്നു കൊൽക്കത്തയ്ക്ക് ആദ്യ ഘട്ടത്തിൽ വിനയായത്. ശുഭ്മാൻ ഗിൽ, നിതീഷ് റാണ, രാഹുൽ ത്രിപതി, ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ എന്നീ താരങ്ങൾ തീർത്തും നിരാശപ്പെടുത്തി. വിൻഡീസ് താരങ്ങളായ സുനിൽ നരൈൻ, ആന്ദ്രേ റസ്സൽ എന്നിവരും ആദ്യ ഭാഗത്തിൽ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ കൊൽക്കത്തയ്ക്ക് ഓസീസ് താരം പാറ്റ് കമ്മിൻസിനെ നഷ്ടമായിട്ടുണ്ട്. കമ്മിൻസിനു പകരക്കാരനായി കീവിസ് ബൗളർ ടിം സൗത്തിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ളേഓഫ് സാധ്യത നിലനിർത്താൻ കഴിയൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close