NEWSSPORTS

ഐ.പി.എൽ; ടോസ് നേടിയ ഡൽഹി ബൗളിങ്ങ് തിരഞ്ഞെടുത്തു; ഇരു ടീമിലും മാറ്റം

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ചെന്നൈക്കെതിരെ ഡൽഹി ബൗളിങ്ങ് തിരഞ്ഞെടുത്തു. 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുടീമുകൾക്കും 18 പോയിൻറ് വീതമാണുള്ളത്. നെറ്റ് റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ ഒന്നാമതും ഡൽഹി രണ്ടാമതുമാണ്. ഇരുടീമുകളും നേരത്തെ തന്നെ പ്ളേ ഓഫിന് യോഗ്യത നേടിയിരുന്നു. ചെന്നൈ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അതേസമയം ഡൽഹി കഴിഞ്ഞ മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ 4 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

ചെന്നൈ ടീമിൽ ബ്രാവോ തിരിച്ചെത്തി. കൂടാതെ റോബിൻ ഉത്തപ്പ ചെന്നൈക്ക് വേണ്ടി ആദ്യ മത്സരം കളിക്കുന്നു. ഡൽഹി ടീമിൽ റിപ്പൽ പട്ടേൽ അരങ്ങേറ്റം കുറിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close