NEWSSPORTS

മൂന്നാം ഏകദിനം; സിംബാബ്‌വെയെ 7 വിക്കറ്റിന് തോൽപ്പിച്ച് അയർലൻഡ്, ബ്രണ്ടൻ ടെയ്‌ലറിന് തോൽവിയോടെ മടക്കം

ബെൽഫസ്റ്റ് : സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിൽ അയർലൻഡിന് 7 വിക്കറ്റിന്റെ മികച്ച വിജയം. ജയത്തോടെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാമെന്ന് കരുതിയ ടെയ്‌ലറിന് തോൽവി തിരിച്ചടിയായി. മഴമൂലം 42 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 34ാം ഓവറിൽ 131 റൺസിന്‌ എല്ലാവരും പുറത്തായി. അവസാന മത്സരത്തിന് ഇറങ്ങിയ ബ്രണ്ടൻ ടെയ്‌ലർ 7 റൺസെടുത്തു പുറത്തായി. സിംബാബ്‌വെക്കു വേണ്ടി നായകൻ ക്രെയ്ഗ് ഇർവിൻ 57 റൺസ് നേടി. 7 ഫോറും 1 സിക്‌സും അടങ്ങുന്നതാണ് ഇർവിന്റെ ഇന്നിംഗ്സ്. എട്ട് ബാറ്റ്‌സ്മാന്മാർ സിംബാബ്‌വൻ നിരയിൽ രണ്ടക്കം കണ്ടില്ല. അയർലൻഡിന് വേണ്ടി ആൻഡി മക്‌ബ്രൈൻ, ജോഷ്വാ ലിറ്റിൽ എന്നിവർ മൂന്നും സിമി സിംഗ് രണ്ടും ഗെറ്റ്കറ്റേ ഒന്നും വിക്കറ്റ് നേടി. നായകന്റേതടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൻഡി മക്‌ബ്രൈനാണ് കളിയിലെ താരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് 7ാം ഓവറിൽ മഴ വീണ്ടും വില്ലനായി. മഴമൂലം 32 ഓവറായി ചുരുക്കിയ മത്സരത്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 118 റൺസ്. 22.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ പോർട്ടർഫീൽഡും(16) സ്റ്റിർലിംഗും(43) ചേർന്ന് മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തു. പിന്നീടിറങ്ങിയ നായകൻ ബാൽബിർണി(34) അയർലൻഡിന്റെ ജയം എളുപ്പത്തിലാക്കി. സിംബാബ്‌വെക്കു വേണ്ടി മുസാരബാനി, എങ്കരവ, മാസകാഡ്സ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close