KERALANEWS

കേരള കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി പഠിക്കാം; നാല് സീറ്റുകൾ ഇനി പെൺകുട്ടികൾക്ക്; ഉത്തരവ് പുറത്തിറക്കി വൈസ് ചാൻസലർ

തൃശൂർ: കേരള കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി പഠിക്കാം. കഥകളി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഉത്തരവായി. 90 വർഷമായി കലാമണ്ഡലം നിലവിൽ വന്നിട്ട്. എന്നാൽ ഇത് ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാൻ പെൺകുട്ടികൾക്കും അവസരം ലഭിക്കുന്നത്.

ഇത് സംബന്ധിച്ച അറിയിപ്പ് വൈസ് ചാൻസലർ പുറത്തിറക്കി. എട്ടാം ക്ലാസിൽ കഥകളി വടക്കൻ കളരിയിലും തെക്കൻ കളരിയിലും രണ്ട് വീതം സീറ്റുകളിലാണ് പെൺകുട്ടികൾക്ക് പ്രവേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close