NEWSSPORTS

ഐ.എസ്.എൽ നവംബർ 19 മുതൽ; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ ഘട്ടത്തിലെ ഫിക്സ്ചർ പുറത്തു വന്നു. നവംബർ 19 മുതൽ തുടങ്ങുന്ന ലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. നവംബറിൽ തുടങ്ങി ഡിസംബർ വരെയുള്ള ഫിക്സ്ചറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണയും ഗോവയിൽ മാത്രമായാണ് ഐ.എസ്.എൽ മത്സരങ്ങൾ നടക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക.

കഴിഞ്ഞ സീസണിൽ വൈകുന്നേരം 5.30നു തുടങ്ങിയിരുന്ന മത്സരങ്ങൾ ഇത്തവണ 7.30നു നടക്കും. രണ്ട് മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ ആദ്യ മത്സരം 7.30നും രണ്ടാം മത്സരം 9.30നും നടക്കും. മറ്റൊരു വമ്പൻ ടീമായ ഈസ്റ്റ് ബംഗാൾ എഫ്സി നവംബർ 21ന് തിലക് മൈതാനത്ത് ജംഷഡ്പൂർ എഫ്സിക്കെതിരെ ആദ്യ മത്സരം കളിക്കും. നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയുടെ ആദ്യ മത്സരം നവംബർ 22നാണ്. എഫ്സി ഗോവയാണ് എതിരാളികൾ. നവംബർ 27നാണ് ഈസ്റ്റ് ബംഗാളും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം. കൊൽക്കത്ത ഡർബി എന്ന് വിശേഷിപ്പിക്കുന്ന മത്സരം രണ്ട് തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close