NEWSSPORTS

ഐ.എസ്.എൽ; സെർജിയോ ലോബറ മുംബൈ സിറ്റി പരിശീലക സ്ഥാനം രാജിവച്ചു; ഡെസ് ബക്കിംഗ്ഹാം ചുമതലയേൽക്കും

ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയുടെ പരിശീലക സ്ഥാനം സ്പാനിഷ് പരിശീലകൻ സെർജിയോ ലോബറ രാജിവെച്ചു. മുംബൈ സിറ്റി വിട്ടെങ്കിലും സിറ്റി ഫുട്‌ബോൾ ഗ്രൂപ്പിൽ നിന്ന് പുറത്തു പോകില്ല. മെല്‍ബണ്‍ സിറ്റി ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന ഡെസ് രണ്ടുവര്‍ഷത്തെ കരാറിലാണ് മുംബൈ സിറ്റിയിലെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, മെൽബൺ സിറ്റി, മുംബൈ സിറ്റി എന്നീ ടീമുകളുടെ ഉടമയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്.

ഓസ്‌ട്രേലിയന്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോഡ് ഡെസിന്റെ പേരിലാണ്. ന്യൂസിലാൻഡിന്റെ അണ്ടർ 20, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകനും ഓൾ വൈറ്റ്സിന്റെ ആദ്യ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനുമായിരുന്നു ബക്കിംഗ്ഹാം. 2017-ൽ ​ഗോവയുടെ പരിശീലകനായാണ് ലൊബേറ ഐഎസ്എല്ലിൽ എത്തുന്നത്. തുടർന്ന് മൂന്ന് സീസണുകളിലും ​ഗോവയെ ലൊബേറ പ്ലേഓഫിലെത്തിച്ചു. കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവയിൽ നിന്ന് മുംബൈയിലെത്തി മുംബൈ സിറ്റിയെ ഐഎസ്എൽ ജേതാക്കളാക്കി ലോബറ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close